മ്യാൻമറിൽ കൂട്ടക്കൊല നടത്തി സൈന്യം; ഇന്ന് വെടിയേറ്റ് കൊല്ലപ്പെട്ടത് 90 പേർ

മ്യാൻമറിൽ കൂട്ടക്കൊല നടത്തി സൈന്യം; ഇന്ന് വെടിയേറ്റ് കൊല്ലപ്പെട്ടത് 90 പേർ

സൈനിക അടിച്ചമർത്തലിനെതിരെ പ്രക്ഷോഭം തുടരുന്ന മ്യാൻമറിൽ കൂട്ടക്കൊല നടത്തി സൈനികർ. ശനിയാഴ്ച മാത്രം 90 പേരെ സൈന്യം കൊലപ്പെടുത്തിയെന്നാണ് റിപ്പോർട്ട്. പ്രതിഷേധക്കാർക്ക് നേരെ സൈന്യം വെടിയുതിർക്കുകയായിരുന്നുവെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

മാൻഡലയിൽ 29 പേരും റങ്കൂണിൽ 24 പേരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടുന്നു. തലക്കും പുറകിലും വെടിവെച്ചാണ് സൈന്യം പ്രതിഷേധക്കാരെ കൊലപ്പെടുത്തിയത്. മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്നാണ് പറയുന്നത്.

പട്ടാള അട്ടിമറിക്കെതിരെ നടന്ന പ്രക്ഷോഭങ്ങളിൽ ഇതുവരെ 400ഓളം പേർ കൊല്ലപ്പെട്ടിട്ടുണ്ട്. അന്താരാഷ്ട്ര കടുത്ത ഭാഷയിലാണ് സൈനിക ഭരണകൂടത്തിനെതിരെ പ്രതികരിക്കുന്നത്.

Share this story