മലേഷ്യയിൽ നാവിക സേനയുടെ ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു

malasia

മലേഷ്യയിൽ നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകൾ കൂട്ടിയിടിച്ച് പത്ത് പേർ മരിച്ചു. ചൊവ്വാഴ്ച രാവിലെ 9.32ന് ലുമുട്ട് നേവൽ ബേസിലായിരുന്നു അപകടം നടന്നത്. 

റോയൽ മലേഷ്യൻ നേവി പരേഡിന് വേണ്ടി ഹെലികോപ്റ്ററുകൾ റിഹേഴ്‌സൽ നടത്തുന്നതിനിടെയാണ് കൂട്ടിയിടി ഉണ്ടായതെന്നാണ് വിവരം. ഹെലികോപ്റ്ററിലുണ്ടായിരുന്ന പത്ത് ജീവനക്കാരുടെയും മരണം നാവിക സേന സ്ഥിരീകരിച്ചിട്ടുണ്ട്

എല്ലാവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മൃതദേഹങ്ങൾ ലുമുട്ട് ആർമി ബേസ് ആശുപത്രിയിലേക്ക് മാറ്റിയെന്നും അധികൃതർ അറിയിച്ചു. അപകട കാരണം അന്വേഷിക്കാൻ സമിതി രൂപീകരിച്ചിട്ടുണ്ട്.
 

Share this story