ഫിലിപ്പീൻസിൽ യാത്രാ ബോട്ടിൽ തീപിടിത്തം: 35 മരണം, 54 പേരെ കാണാതായി
Sep 12, 2026, 09:19 IST
മനില: ഫിലിപ്പീൻസിൽ യാത്രാ ബോട്ടിന് (ഫെറി) തീപിടിച്ച് 35 പേർ കൊല്ലപ്പെടുകയും 54 പേരെ കാണാതാവുകയും ചെയ്തു. അപകടത്തിൽപ്പെട്ട 43 പേരെ രക്ഷപ്പെടുത്തിയതായി ഫിലിപ്പീൻസ് കോസ്റ്റ് ഗാർഡ് അറിയിച്ചു.
തലസ്ഥാനമായ മനിലയിൽ നിന്ന് വിനോദസഞ്ചാര കേന്ദ്രമായ പാലവൻ പ്രവിശ്യയിലെ കൊറോണിലേക്ക് പോവുകയായിരുന്ന ബോട്ടിനാണ് തീപിടിച്ചത്. ലക്ഷ്യസ്ഥാനത്തിന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെവെച്ചാണ് ദുരന്തമുണ്ടായത്. ബോട്ടിലെ കാർഗോ ഹോൾഡിൽ നിന്ന് സെക്കൻഡുകൾക്കുള്ളിൽ തീ പടർന്നുപിടിക്കുകയായിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി.
രക്ഷാപ്രവർത്തനം ശക്തമായി പുരോഗമിക്കുകയാണെങ്കിലും ബോട്ടിനുള്ളിൽ കനത്ത പുകയും ചൂടും നിലനിൽക്കുന്നത് തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അപകടത്തിൽപ്പെട്ടവരെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
