ഇറാനിലെ ഭരണകൂട വിരുദ്ധ പ്രക്ഷോഭം: ഇതിനകം 538 പേർ കൊല്ലപ്പെട്ടതായി വിവരം
Jan 12, 2026, 10:23 IST
ഇറാനിൽ ഭരണകൂട വിരുദ്ധ പ്രക്ഷോഭത്തിൽ ഇതുവരെ 538 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. പ്രക്ഷോഭകരെ പിന്തുണച്ച് അമേരിക്ക സായുധ നീക്കം നടത്തിയാൽ അമേരിക്കയെയും ഇസ്രായേലിനെയും ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി
പ്രക്ഷോഭത്തിൽ പങ്കെടുത്ത 10,600 പേരെ ഇതുവരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹ്യൂമൻ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതേസമയം കൊല്ലപ്പെട്ടവരുടെ കണക്ക് ഇറാൻ ഭരണകൂടം ഇതുവരെ പുറത്തുവിട്ടിട്ടില്ല
രാജ്യത്തെമ്പാടുമായി ഇന്റർനെറ്റും മൊബൈൽ സേവനങ്ങളും റദ്ദാക്കിയിരിക്കുകയാണ്. ഇതിനാൽ തന്നെ ഇറാനിൽ നിന്നുള്ള വാർത്തകൾ പുരത്തേക്ക് വരുന്നില്ല. പ്രക്ഷോഭം അടിച്ചമർത്താൻ ക്രൂര നടപടികളാണ് ഇറാനിലെ വിവിധ സുരക്ഷാ ഏജൻസികൾ നടത്തുന്നതെന്നാമ് വിവരം.
