റഷ്യയിൽ സൈനിക വിമാനം തകർന്നുവീണ് 65 മരണം; മരിച്ചതിലേറെയും യുക്രൈൻ തടവുകാർ

russia
റഷ്യയിൽ സൈനിക വിമാനം തകർന്നുവീണ് 65 പേർ കൊല്ലപ്പെട്ടു. റഷ്യൻ തടവുകാരായ യുക്രൈൻ സൈനികരാണ് കൊല്ലപ്പെട്ടവരിലേറെയും. റഷ്യയുടെ ഐഎൽ 76 മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനമാണ് അപകടത്തിൽപ്പെട്ടത്. റഷ്യ-യുക്രൈൻ അതിർത്തി പ്രദേശമായ ബെൽഗ്രോഡ് മേഖലയിലേക്കുള്ള യാത്രക്കിടെയാണ് ദുരന്തമുണ്ടായത്. തടവുകാരെ മാറ്റി പാർപ്പിക്കാൻ പോകുന്നതിനിടെയാണ് അപകടം. ആറ് ക്രൂ അംഗങ്ങളും 3 റഷ്യൻ സുരക്ഷാ ഉദ്യോഗസ്ഥരും വിമാനത്തിലുണ്ടായിരുന്നു.
 

Share this story