ഡെൻമാർക്ക് പ്രധാനമന്ത്രിക്ക് നേരെ ആക്രമണം; പ്രതി പിടിയിൽ

denmark

ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്‌സണ് നേരെ ആക്രണം. കോപ്പൻഹേഗനിലെ ചത്വരത്തിൽ വെച്ചാണ് ആക്രമണം നടന്നത്. പ്രധാനമന്ത്രിയുടെ അടുത്തേക്ക് നടന്നെത്തിയ അക്രമി പെട്ടെന്ന് അടിക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്

കൂടുതൽ വിവരങ്ങൾ പോലീസോ പ്രധാനമന്ത്രിയുടെ ഓഫീസോ പുറത്തുവിട്ടിട്ടില്ല. ആക്രമണത്തിന്റെ ഞെട്ടലിലാണ് പ്രധാനമന്ത്രിയെന്നാണ് ഓഫീസ് പ്രതികരിച്ചത്. ആക്രമണം എല്ലാവരെയും ഞെട്ടിച്ചെന്ന് ഡെൻമാർക്ക് പരിസ്ഥിതി മന്ത്രി മാഗ്നസ് ഹ്യൂനിക്കെ പ്രതികരിച്ചു

ആക്രമണ കാരണം വ്യക്തമല്ല. മൂന്നാഴ്ച മുമ്പ് സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് നേരെയും വധശ്രമം നടന്നിരുന്നു. ഗുരുതരമായി പരുക്കേറ്റ ഫിക്കോ സുഖം പ്രാപിച്ച് വരികയാണ്.
 

Share this story