സിറിയയിലെ ഇറാൻ കോൺസുലേറ്റിന് നേർക്ക് ആക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു

iran

സിറിയയിലെ ദമാസ്‌കസിൽ ഇറാൻ കോൺസുലേറ്റിന് നേരെ ആക്രമണം. മിസൈൽ ആക്രമണത്തിൽ 5 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ ഇറാൻ റവല്യൂഷണറി ഗാർഡ് കമാൻഡറുമുണ്ടെന്നാണ് റിപ്പോർട്ട്

ആക്രമണത്തിന് പിന്നിൽ ഇസ്രായേൽ ആണെന്ന് ഇറാൻ ആരോപിച്ചു. ഇറാൻ എംബസി കെട്ടിടത്തിന് സമീപത്തുള്ള കെട്ടിടത്തിന് നേരെയാണ് ആക്രമണം നടന്നത്. കെട്ടിടം പൂർണമായും തകർന്നു

ഇറാൻ ഗാർഡ് കമാൻഡർ മുഹമ്മദ് റേസ സഹേദിയടക്കം അഞ്ച് പേർ കൊല്ലപ്പെട്ടതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഇറാന്റെ ആരോപണത്തോട് ഇസ്രായേൽ പ്രതികരിച്ചിട്ടില്ല
 

Share this story