ഇന്ത്യ ഒറ്റപ്പെടാതിരിക്കണമെങ്കിൽ ഹിന്ദു തീവ്രവാദികളെയും അവരുടെ പാർട്ടിയെയും നിയന്ത്രിക്കണം; ഡൽഹി കലാപത്തിൽ ഖാംനഇ

ഇന്ത്യ ഒറ്റപ്പെടാതിരിക്കണമെങ്കിൽ ഹിന്ദു തീവ്രവാദികളെയും അവരുടെ പാർട്ടിയെയും നിയന്ത്രിക്കണം; ഡൽഹി കലാപത്തിൽ ഖാംനഇ

ഡൽഹി കലാപത്തെ അപലപിച്ച് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ. ഡൽഹിയിൽ മുസ്ലീങ്ങളെ കൂട്ടക്കൊല ചെയ്തത് ലോകമെമ്പാടുമുള്ള മുസ്ലീങ്ങളുടെ ഹൃദയം വേദനിപ്പിച്ചു. ഇസ്സാമിക രാജ്യങ്ങൾക്കിടയിൽ ഇന്ത്യ ഒറ്റപ്പെടാതിരിക്കണമെങ്കിൽ ഹിന്ദു തീവ്രവാദികളെയും അവരുടെ പാർട്ടിയെയും സർക്കാർ നിയന്ത്രിക്കണമെന്നും ഖാംനഇ മുന്നറിയിപ്പ് നൽകി

ഇന്ത്യയിലെ മുസ്ലീങ്ങൾ അപകടത്തിൽ എന്ന ഹാഷ് ടാഗിലാണ് ഖാംനഇയുടെ ട്വീറ്റ്. തുർക്കി പ്രസിഡന്റ് ത്വയിബ് ഉർദുഗാനും നേരത്തെ ഡൽഹി കലാപത്തെ അപലപിച്ച് രംഗത്തുവന്നിരുന്നു. ആരാധനാലയങ്ങൾ തീയിടുകയും വീടുകളിൽ കയറി ആക്രമണം നടത്തുകയുമാണ്. ഇന്ത്യ ഒറ്റപ്പെടാതിരിക്കാൻ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഖാംനഇ പറഞ്ഞു

ഖാംനഇയുടെ പ്രസ്താവനയോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല. പൗരത്വ നിയമഭേദഗതി പ്രക്ഷോഭകർക്കെതിരെ നടന്ന വലതുപക്ഷ തീവ്രവാദികൾ നടത്തിയ ആക്രമണം പിന്നീട് വർഗീയ കലാപമായി മാറുകയായിരുന്നു. കലാപത്തിലാകെ 42 പേരാണ് കൊല്ലപ്പെട്ടത്.

Share this story