അമേരിക്കൻ സൈനിക താവളങ്ങൾക്ക് നേരെ 67 ആക്രമണങ്ങൾ നടത്തിയെന്ന് ആയത്തുല്ല അലി റാസ അറാഫി
ഇറാഖിലെ ഇസ്ലാമിക് റെസിസ്റ്റൻസ് അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെ ഇതുവരെ 67 ആക്രമണങ്ങൾ നടത്തിയതായി ഇറാൻ പരമോന്ന നേതാവിന്റെ താത്കാലിക പിൻഗാമി ആയത്തുല്ല അലി റാസ അറാഫി. നാലു രാജ്യങ്ങളിലെ 6 അമേരിക്കൻ സൈനിക താവളങ്ങൾക്കു നേരെയും രണ്ട് ഇറാഖി പ്രവിശ്യകളിലുമാണ് ഐ ആർ ഐ ആക്രമണം നടത്തിയതെന്നും അറാഫി വ്യക്തമാക്കി.
ഇറാഖിലെ ഷിയ ഇസ്ലാമിക് സംഘടനകളുടെ സഖ്യമാണ് ഇസ്ലാമിക് റസിസ്റ്റൻസ് ഇൻ ഇറാഖ്. ഇറാന്റെ പിന്തുണയോടെയാണ് ഐ ആർ ഐ പ്രവർത്തിക്കുന്നത്. കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമേനിയുടെ താത്കാലിക പിൻഗാമിയായി ആയത്തുല്ല അലി റേസ അറാഫിയെ കഴിഞ്ഞ ദിവസമാണ് നിയമിച്ചത്.
മുതിർന്ന മതപണ്ഡിതനാണ് ആയത്തുല്ല അലി റാസ അറാഫി. അന്തരിച്ച അയത്തൊള്ള അലി ഖമേനിയുടെ അടുത്ത അനുയായി കൂടിയാണ് 67 കാരനായ അയത്തുല്ല അറാഫി. അലി റേസയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ഭരണസമിതിയാകും പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്നതു വരെ ഭരണം നടത്തുക.
