സർവശക്തനായി അസീം മുനീർ; പാക് ചരിത്രത്തിലെ ആദ്യ സർവ സൈന്യാധിപനായി നിയമനം

asim

പാക്കിസ്ഥാനിൽ സർവാധികാരിയായി മാറി സൈനിക മേധാവി അസിം മുനീർ. പാക് ചരിത്രത്തിലെ ആദ്യ സർവ സൈന്യാധിപനായി(ചീഫ് ഡിഫൻസ് ഫോഴ്‌സ്) അസിം മുനീറിനെ പാക് പ്രസിഡന്റ് ആസിഫ് അലി സർദാരി നിയമിച്ച് ഉത്തരവിറക്കി. ഇതോടെ കേസുകളിൽ നിന്നും വിചാരണയിൽ നിന്നും മുനീറിന് ആജീവനാന്ത സംരക്ഷണവും ലഭിക്കും

സർവ സൈന്യങ്ങളെയും ഏകീകരിക്കുക, നിർണായക സാഹചര്യങ്ങളിൽ തീരുമാനമെടുക്കുക എന്നിവയാണ് അസിം മുനീറിന്റെ ഉത്തരവാദിത്തം. സിഡിഎഫ് പദവി ലഭിച്ചതോടെ പാക്കിസ്ഥാൻ ചരിത്രത്തിലെ ഏറ്റവും ശക്തനായ സൈനിക മേധാവിയായി അസിം മുനീർ മാറി. നവംബറിൽ ചേർന്ന പാർലമെന്റ് യോഗം ഭരണഘടനയുടെ 27ാം വകുപ്പ് ഭേദഗതി ചെയ്താണ് സിഡിഎഫ് പദവി സൃഷ്ടിച്ചത്

ഫീൽഡ് മാർഷലായി സ്ഥാനക്കയറ്റം നൽകി മാസങ്ങൾക്കുള്ളിലാണ് അസിം മുനീറിന് പുതിയ നിയമനം. അഞ്ച് വർഷത്തേക്കാണ് സിഡിഎഫ് ആയി മുനീറിന്റെ നിയമനം. ഇതോടെ സൈനിക മേധാവിക്ക് സർക്കാരിനേക്കാൾ അധികാരം ലഭിക്കും.
 

Tags

Share this story