ബാൾട്ടിമോർ പാലം അപകടം: കാണാതായ ആറ് പേർക്കായുള്ള തെരച്ചിൽ അവസാനിപ്പിച്ചു

അമേരിക്കയിലെ ബാൾട്ടിമോറിൽ പാലം തകർന്നുണ്ടായ അപകടത്തിൽ കാണാതായ ആറ് പേർക്ക് വേണ്ടിയുള്ള തെരച്ചിൽ അവസാനിപ്പിച്ചു. ആറ് പേരും മരിച്ചിരിക്കാനാണ് സാധ്യതയെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു. തെരച്ചിൽ അവസാനിപ്പിച്ചതായി മേരിലാൻഡ് ഗവർണർ വെ മൂർ സ്ഥിരീകരിച്ചു

കാണാതായവർക്കായി എല്ലാ സാധ്യതകളും ഉപയോഗിച്ച് തെരച്ചിൽ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലമെന്ന് മൂർ പറഞ്ഞു. അതേസമയം യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് സംഭവസ്ഥലം സന്ദർശിക്കും. പ്രാദേശിക സമയം വൈകുന്നേരം ഏഴരയോടെ തന്നെ ആറ് പേരെയും ജീവനോടെ കണ്ടെത്താനാകില്ലെന്ന നിഗമനത്തിൽ കോസ്റ്റ് ഗാർഡ് എത്തിയിരുന്നു

പാലം തകരുമ്പോൾ എട്ട് നിർമാണ തൊഴിലാളികളാണ് പാലത്തിലുണ്ടായിരുന്നത്. ഇതിൽ രണ്ട് പേരെ രക്ഷപ്പടുത്താൻ സാധിച്ചു. ചരക്കുകപ്പൽ ഇടിച്ചാണ് പാലം തകർന്നത്. ബാൾട്ടിമോറിലെ സീഗർട്ട് മറൈൻ ടെർമിനലിൽ നിന്ന് പുറപ്പെട്ട് അരമണിക്കൂറിനുള്ളിലാണ് ഫ്രാൻസിക് സ്‌കോട്ട് കീ പാലത്തിലേക്ക് കപ്പൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ പാലം തകർന്ന് വീഴുകയായിരുന്നു.
 

Share this story