ധാക്കയില്‍ ബോട്ട് മറിഞ്ഞ് 23 പേര്‍ മരിച്ചു; നിരവധി പേരെ കാണാതായി

ധാക്കയില്‍ ബോട്ട് മറിഞ്ഞ് 23 പേര്‍ മരിച്ചു; നിരവധി പേരെ കാണാതായി

ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ 23 പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

23 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു. അമ്പതോളം പേരാണ് ബോട്ടിലുണ്ടായിരുന്നത്. കാണാതായവര്‍ക്കുള്ള തെരച്ചില്‍ തുടരുകയാണ്. സദര്‍ഘട്ട് നദീതുറമുഖത്തിന് സമീപമാണ് അപകടം നടന്നത്.

Share this story