ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദ സിയ അന്തരിച്ചു. അസുഖബാധിതയായി ധാക്കയിലെ അപ്പോളോ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ഇന്ന് രാവിലെ ആറ് മണിയോടെയാണ് മരണം സംഭവിച്ചത്. 80 വയസായിരുന്നു. ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി ചെയർപേഴ്‌സണായിരുന്നു.
ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രി കൂടിയാണ് ഖാലിദ സിയ. ലിവർ സിറോസിസ്, ആർത്രൈറ്റിസ്, ഹൃദ്രോഗം തുടങ്ങി പല ആരോഗ്യപ്രശ്‌നങ്ങളും നേരിടുന്നുണ്ടായിരുന്നു. 1991ലാണ് ഖാലിദ സിയ ആദ്യമായി ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്. 1996 വരെ പ്രധാനമന്ത്രി പദത്തിൽ തുടർന്ന അവർ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കാലാവധി പൂർത്തിയാക്കാനായില്ല
പിന്നീട് 2001-2006 കാലത്തും ബംഗ്ലാദേശിന്റെ പ്രധാനമന്ത്രിയായിരുന്നു. മുൻ പ്രധാനമന്ത്രി സിയ റഹ്മാന്റെ ഭാര്യയായിരുന്ന ഖാലിദ ഭർത്താവ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് 1981ൽ പാർട്ടിയുടെ നേതൃത്വത്തിലെത്തിയത്. 2018ൽ അഴിമതി കേസിൽ തടവിലാക്കപ്പെട്ടു. ഷെയ്ക്ക് ഹസീന സർക്കാർ രാജിവെച്ചതോടെ 2024 ഓഗസ്റ്റിലാണ് ജിയൽ മോചിതരായത്. 2025ൽ എല്ലാ അഴിമതി കേസിലും ബംഗ്ലാദേശ് സുപ്രീം കോടതി ഇവരെ കുറ്റവിമുക്തയാക്കി
