ധാക്കയിലെ ബഹുനില കെട്ടിടത്തിൽ സ്‌ഫോടനം; പതിനാല് പേർ കൊല്ലപ്പെട്ടു
Wed, 8 Mar 2023

ബംഗ്ലാദേശ് ധാക്കയിലെ ഗുലിസ്ഥാനിലുണ്ടായ സ്‌ഫോടനത്തിൽ പതിനാല് പേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരുക്കേറ്റു. ഒരു ബഹുനില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് സ്‌ഫോടനമുണ്ടായതെന്നാണ് വിവരം. മരണസംഖ്യ ഇനിയുമുയർന്നേക്കുമെന്നാണ് റിപ്പോർട്ട്. ഗുലിസ്ഥാനിലെ സിദ്ധിഖ് ബസാർ വ്യാപാര മേഖലയിലാണ് അപകടം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ തൊട്ടടുത്തുള്ള കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടകാരണം വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നതായും ബംഗ്ലാദേശ് പോലീസ് അറിയിച്ചു.