വാനുവാട്ടുവിൽ ബോട്ട് അപകടം; പാസഞ്ചർ ഫെറി മുങ്ങി ഒരാൾ മരിച്ചു: 30-ലധികം പേരെ കാണാനില്ല

A (

തെക്കൻ പസഫിക് ദ്വീപ് രാഷ്ട്രമായ വാനുവാട്ടുവിൽ യാത്രാ ഫെറി മുങ്ങി ദുരന്തം. 40-ഓളം യാത്രക്കാരും ജീവനക്കാരുമായി സഞ്ചരിച്ച 'എംവി മാതുയി' (MV Matui) എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒരാളുടെ മൃതദേഹം കണ്ടെത്തുകയും 15 പേരെ ജീവനോടെ രക്ഷപ്പെടുത്തുകയും ചെയ്തു. 30-ലധികം ആളുകളെ ഇനിയും കണ്ടെത്താനുണ്ട്.

​സാന്റോ (Santo), അംബേ (Ambae) ദ്വീപുകൾക്കിടയിൽ സഞ്ചരിക്കവെ മോശം കാലാവസ്ഥയും ശക്തമായ കാറ്റുമാണ് അപകടത്തിന് കാരണമായത്. കാലാവസ്ഥാ മുന്നറിയിപ്പുകൾ അവഗണിച്ചതും, അനുവദനീയമായ അളവിൽ കൂടുതൽ ആളുകളെയും ചരക്കുകളെയും കയറ്റിയതുമാണ് ദുരന്ത വ്യാപ്തി കൂട്ടിയതെന്ന് വാനുവാട്ടു പ്രധാനമന്ത്രി ജോതം നപാറ്റിന്റെ (Jotham Napat) ഓഫീസ് അറിയിച്ചു.

​കാണാതായവർക്കായുള്ള തിരച്ചിൽ സമഗ്രമായി പുരോഗമിക്കുകയാണ്. കടൽ ഒഴുക്ക് കണക്കിലെടുത്ത് തെക്കുകിഴക്കൻ തീരപ്രദേശങ്ങൾ കേന്ദ്രീകരിച്ചാണ് നിലവിൽ തിരച്ചിൽ നടക്കുന്നത്. വിമാനങ്ങളും രക്ഷാപ്രവർത്തനത്തിനായി രംഗത്തുണ്ട്. 

Tags

Share this story