പാകിസ്ഥാനിൽ ബോംബ് സ്‌ഫോടനം; നിരവധി പേർ കൊല്ലപ്പെട്ടു

Pak

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലെ ക്വറ്റയിൽ ബോംബ് സ്‌ഫോടനം. അഞ്ചിലധികം പേർക്ക് പരിക്കേറ്റതായാണ് വിവരം. ഞായറാഴ്ച രാവിലെയാണ് സ്‌ഫോടനം ഉണ്ടാകുന്നത്. എഫ്സി മൂസ ചെക്ക് പോയിന്റിന് സമീപമാണ് സ്ഫോടനം നടന്നത്.

ക്വറ്റ പോലീസ് ആസ്ഥാനത്തിനും ക്വറ്റ കന്റോൺമെന്റിന്റെ പ്രവേശന കവാടത്തിനും സമീപമുള്ള സുരക്ഷിതമായ പ്രദേശത്താണ് സ്ഫോടനം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 

സംഭവത്തിന്റെ അനന്തരഫലങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.  പരിക്കേറ്റവരെ ക്വറ്റയിലെ സിവിൽ ആശുപത്രിയിലേക്ക് മാറ്റിയതായി സ്ഥലത്ത് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്ന സീഷൻ അഹമ്മദ് പാക് മാദ്ധ്യമങ്ങളോട് പറഞ്ഞു.

പോലീസും എമർജൻസി ടീമും സ്ഥലത്തെത്തി. പാകിസ്ഥാനിലെ പെഷാവാറിലെ മസ്ജിദിൽ ചാവേറാക്രമണം റിപ്പോർട്ട് ചെയ്ത് ദിവസങ്ങൾക്ക് ശേഷമാണ് പുതിയ ആക്രമണം. പെഷാവറിലെ സ്‌ഫോടനത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു.


 

Share this story