അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പൽ ഇടിച്ച് പാലം തകർന്നു; നിരവധി വാഹനങ്ങൾ വെള്ളത്തിൽ വീണു

അമേരിക്കയിലെ ബാൾട്ടിമോറിൽ കപ്പൽ ഇടിച്ച് ഫ്രാൻസിസ് സ്‌കോട്ട് കീ പാലം തകർന്നു. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. സിനർജി മറൈൻ ഗ്രൂപ്പിന്റെ ചരക്കുകപ്പലായ ഡാലിയാണ് അപകടത്തിൽപ്പെട്ടത്. 

നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പൽ പാലത്തിന്റെ തൂണുകളിലൊന്നിൽ ഇടിക്കുകയായിരുന്നു. നിരവധി വാഹനങ്ങൾ പാലത്തിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. പാലം തകർന്നതിന് പിന്നാലെ നിരവധി വാഹനങ്ങൾ നദിയിലേക്ക് വീണു. 

ഏകദേശം ഇരുപതോളം പേർ വെള്ളത്തിൽ വീണതായി ബാൾട്ടിമോർ സിറ്റി ഫയർ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. കപ്പലിന് ചുറ്റുമുള്ള ജലത്തിൽ ഡീസൽ കലർന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കപ്പലിന് തീപിടിക്കുകയും ചെയ്തു.
 

Share this story