അഭയം തേടുന്നവർക്കിടയിൽ മതം കൊണ്ടുവരുന്നു; സിഎഎക്കെതിരെ യുഎസ് മതസ്വാതന്ത്ര്യ കമ്മീഷൻ

കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതിക്കെതിരെ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തിനുള്ള യുഎസ് കമ്മീഷൻ. മതത്തിന്റെയോ വിശ്വാസത്തിന്റെയോ പേരിൽ ആർക്കും പൗരത്വം നഷ്ടപ്പെടുത്തരുതെന്ന് യു.എസ്.സി.ഐ.ആർ.എഫ് പറഞ്ഞു. ഇന്ത്യയിൽ അഭയം തേടുന്നവർക്കിടയിൽ സിഎഎ മതം കൊണ്ടുവരികയാണെന്നും നിയമം മുസ്ലീങ്ങളെ പുറത്തുനിർത്തുന്നുവെന്നും യുഎസ് മതസ്വാതന്ത്ര്യ കമ്മീഷണർ സ്റ്റീഫൻ ഷനെക് പ്രസ്താവനയിൽ കുറ്റപ്പെടുത്തി

പീഡിപ്പിക്കപ്പെടുന്ന മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനാണ് നിയമം യഥാർഥത്തിൽ ലക്ഷ്യമിടുന്നതെങ്കിൽ മ്യാൻമറിൽ നിന്നുള്ള റോഹിംഗ്യൻ മുസ്ലീങ്ങളെയും പാക്കിസ്ഥാനിൽ നിന്നുള്ള അഹമ്മദിയ മുസ്ലീങ്ങളെയും അഫ്ഗാനിൽ നിന്നുള്ള ഹസാര ഷിയകളെയും ഉൾപ്പെടുത്തണമായിരുന്നുവെന്നും ്‌ദ്ദേഹം പറഞ്ഞു

ഇന്ത്യയിലെ മതസ്വാതന്ത്ര്യ പ്രശ്‌നങ്ങൾ തുറന്നുകാട്ടുന്നത് തുടരാനും ഭരണകൂട പ്രതിനിധികളുമായുള്ള ചർച്ചകളിലും പ്രധാനമായി കോൺഗ്രസ് പ്രതിനിധികളുമായുള്ള ചർച്ചകളിലും മതസ്വാതന്ത്ര്യം ഉൾപ്പെടുത്താനും യുഎസ് കോൺഗ്രസ് അംഗങ്ങളോട് കമ്മീഷൻ അഭ്യർഥിച്ചു
 

Share this story