ബ്രിട്ടീഷ് രാജാവ് ചാൾസ് മൂന്നാമന് ക്യാൻസർ സ്ഥിരീകരിച്ചു

charles

ബ്രിട്ടനിലെ ചാൾസ് മൂന്നാമൻ രാജാവിന് ക്യാൻസർ സ്ഥിരീകരിച്ചു. പ്രോസ്‌റ്റേറ്റ് ഗ്രന്ഥി വീക്കത്തെ തുടർന്നുള്ള ചികിത്സക്ക് പിന്നാലെയാണ് ബക്കിംഗ്ഹാം പാലസ് ഇക്കാര്യം സ്ഥിരീകരിച്ചത്. 75കാരനായ രാജാവിന് ചികിത്സ ആരംഭിച്ചതായും രാജാവിന്റെ പൊതുചുമതലകൾ മാറ്റിവെച്ചതായും പാലസ് പ്രസ്താവനയിൽ അറിയിച്ചു. 

ചികിത്സ ആരംഭിച്ചതിനാൽ പൊതുജനങ്ങളെ അഭിമുഖീകരിക്കരുതെന്ന് ഡോക്ടർമാർ രാജാവിനോട് നിർദേശിച്ചിട്ടുണ്ട്. മെഡിക്കൽ സംഘത്തിന്റെ സേവനങ്ങളിൽ തൃപ്തനാണെന്നും നന്ദി അറിയിക്കുന്നതായും ചാൾസ് മൂന്നാമൻ അറിയിച്ചു. രാജാവ് വേഗം സുഖം പ്രാപിക്കട്ടെയെന്ന് യുകെ പ്രധാനമന്ത്രി ഋഷി സുനകും പ്രതികരിച്ചു.
 

Share this story