പാക്കിസ്ഥാനിൽ കാരക്കോറം ഹൈവേയിൽ വാഹനാപകടം; 30 പേർ മരിച്ചു

acc

പാക്കിസ്ഥാനിലെ ഖൈബർ പക്തൂൺ പ്രവിശ്യയിലെ കൊഹിസ്ഥാനിൽ ബസും കാറും കൂട്ടിയിടിച്ച് കൊക്കയിലേക്ക് മറിഞ്ഞ് 30 പേർ മരിച്ചു. 15 പേർക്ക് പരുക്കേറ്റു. കാരക്കോറം ഹൈവേയിലായിരുന്നു അപകടം. ഗിൽജിത്തിൽ നിന്ന് റാവൽപിണ്ടിയിലേക്ക് പോകുകയായിരുന്ന ബസും കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. 

രാത്രിയായതിനാൽ രക്ഷാപ്രവർത്തനം ആരംഭിക്കാനും വൈകി. അപകടത്തിൽ പാക്കിസ്ഥാൻ പ്രസിഡന്റ് ഡോ. ആരിഫ് ആൽവി അനുശോചനം രേഖപ്പെടുത്തി. മൃതദേഹങ്ങളും പരുക്കേറ്റവരെയും ആശുപത്രിയിലേക്ക് മാറ്റി.
 

Share this story