അമേരിക്കയിൽ കാർഗോ വിമാനം ടേക്ക് ഓഫിനിടെ തകർന്നുവീണു; മൂന്ന് പേർ മരിച്ചു

cargo

അമേരിക്കയിൽ ടേക്ക് ഓഫിനിടെ കാർഗോ വിമാനം തകർന്നുവീണു. അപകടത്തിൽ മൂന്നുപേർ മരിച്ചു. 11 പേർക്ക് പരുക്കേറ്റു. കെന്റക്കിയിൽ ലൂയിവില്ലെ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമാണ് വിമാനം തകർന്നുവീണത്. പ്രാദേശികസമയം വൈകിട്ട് അഞ്ചേ കാലോടെയാണ് അപകടമുണ്ടായത്. 

യുപിഎസ് ലോജിസ്റ്റിക് കമ്പനിയുടെ 1991ൽ നിർമിച്ച ഡഗ്ലസ് എം ഡി-11 വിമാനമാണ് വ്യവസായ മേഖലയിൽ തകർന്നുവീണത്. മൂന്നുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനത്തിൽ രണ്ടു ലക്ഷത്തി എൺപതിനായിരം ഗാലൺ ഇന്ധനമുണ്ടായിരുന്നു. അപകടത്തിന് പിന്നാലെ വിമാനത്താവളം താത്കാലികമായി അടച്ചു. 

ഹവായിയിലെ ഹോണോലുലുവിലേക്ക് പോകുന്നതിനിടെ ആണ് അപകടമുണ്ടായത്. ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. നിരവധി വ്യവസായ സ്ഥാപനങ്ങളുള്ള സ്ഥലത്താണ് വിമാനം തകർന്നുവീണത്.

Tags

Share this story