ഫ്‌ളോറിഡയിൽ കൊലപാതകം റിപ്പോർട്ട് ചെയ്യുന്നതിനിടെ ചാനൽ റിപ്പോർട്ടർ വെടിയേറ്റ് മരിച്ചു

police line

അമേരിക്കയിലെ ഫ്‌ളോറിഡയിൽ കൊലപാതകം റിപ്പോർട്ട് ചെയ്യുന്നതിനിടെ ചാനൽ റിപ്പോർട്ടർ വെടിയേറ്റ് മരിച്ചു. ഇയാൾക്കൊപ്പം ഒരു പെൺകുട്ടിക്കും വെടിയേറ്റിട്ടുണ്ട്. സംഭവത്തിൽ പ്രതിയെന്ന് സംഭവിക്കുന്ന കീത്ത് മെൽവിൻ മോസസ് എന്ന 19കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു.

സ്‌പെക്ട്രം ന്യൂസ് 13 എന്ന ചാനലിന്റെ റിപ്പോർട്ടറാണ് കൊല്ലപ്പെട്ടത്. ഒമ്പത് വയസ്സുള്ള പെൺകുട്ടിക്കും വെടിയേറ്റു. വെടിവെപ്പിന്റെ കാരണം വ്യക്തമായിട്ടില്ല. കൊല്ലപ്പെട്ട പത്ര പ്രവർത്തകന്റെ കുടുംബത്തെയും പരുക്കേറ്റ ക്രൂ അംഗത്തെയും സ്‌പെക്ട്രം ന്യൂസിനൊപ്പം ഞങ്ങളും സ്മരിക്കുന്നുവെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജിൻ പിയറി ട്വീറ്റ് ചെയ്തു


 

Share this story