ചാർലി കിർക്ക് വധം: പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ പാരിതോഷികം

kirk

യുഎസ് പ്രസിഡന്റ് ട്രംപിന്റെ വിശ്വസ്തനായിരുന്ന ചാർലി കിർക്കിനെ വെടിവെച്ചു കൊന്ന പ്രതിയെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു ലക്ഷം ഡോളർ വരെ പാരിതോഷികം പ്രഖ്യാപിച്ച് എഫ്ബിഐ. പ്രതിയെന്ന് സംശയിക്കുന്നയാളുടെ കൂടുതൽ ചിത്രങ്ങളും വീഡിയോയും എഫ്ബിഐ പുറത്തുവിട്ടു

ബേസ് ബോൾ തൊപ്പിയും സൺഗ്ലാസും യുഎസ് പതാകയുടെ ചിത്രം പതിച്ച ടീ ഷർട്ടും ധരിച്ച യുവാവിന്റെ ചിത്രമാണ് പുറത്തുവിട്ടത്. കോളേജ് വിദ്യാർഥിയുടെ പ്രായമേ പ്രതിക്കുണ്ടാകൂവെന്നാണ് നിഗമനം

വ്യാഴാഴ്ചയാണ് യൂട്ടാവലി സർവകലാശാലയിൽ വിദ്യാർഥികളുമായി സംസാരിക്കുന്നതിനിടെ കിർക്ക് വെടിയേറ്റ് കൊല്ലപ്പെട്ടത്. ഇതിന് പിന്നാലെ സമീപത്തെ കെട്ടിടത്തിന് മുകളിൽ ഇടതുമൂലയിൽ നിന്ന് പ്രതിയെന്ന് സംശയിക്കുന്ന വ്യക്തി ഓടിപോകുന്നത് സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഈ വഴിയിൽ നിന്ന് ഉപേക്ഷിച്ച നിലയിൽ തോക്കും ലഭിച്ചിട്ടുണ്ട്.
 

Tags

Share this story