പ്രസവത്തിന് നിരക്ക് ഇരട്ടിയാക്കി; കുവൈത്തില്‍ പ്രവാസി കുടുംബങ്ങള്‍ക്ക് ചിലവേറും
Oct 10, 2019, 20:45 IST
കുവൈത്ത് സിറ്റി: പ്രസവത്തിന് വേണ്ടി നാട്ടില്‍ പോകേണ്ടതില്ലെന്ന് വെക്കുന്ന കുവൈത്തിലെ പ്രവാസികള്‍ക്ക് ഇനി ചിലവേറും. രാജ്യത്ത് പ്രവാസികളുടെ പ്രസവത്തിനുള്ള ചിലവ് ഇരട്ടിയാക്കാന്‍ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു. അടുത്ത മാസം ഒമ്പത് മുതല്‍ ഇത് നിലവില്‍ വരും.
രാജ്യത്തെ ആരോഗ്യ ഇന്‍ഷൂറന്‍സ് സംവിധാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കുവൈത്തികളല്ലാത്തവരുടെ സാധാരണ പ്രസവത്തിന് 100 കുവൈത്തി ദീനാറാകും. നേരത്തേയിത് 50 ദീനാറായിരുന്നു. സിസേറിയനാണെങ്കില്‍ 150 ദീനാറാകും. മാത്രമല്ല, സുഖപ്രസവമാണെങ്കിലും സിസേറിയനാണെങ്കിലും ആശുപത്രി വാസത്തിന് പ്രത്യേകം പണം നല്‍കണം. നേരത്തേ എല്ലാം 50 ദീനാറില്‍ ഒതുങ്ങിയിരുന്നു.