ചിലി മുൻ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേര ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു

pinera

ചിലിയുടെ മുൻ പ്രസിഡന്റ് സെബാസ്റ്റ്യൻ പിനേര ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചു. ഒപ്പമുണ്ടായിരുന്ന മൂന്ന് പേർ പരുക്കുകളോടെ രക്ഷപ്പെട്ടു. പിനേര അടക്കം നാല് പേരാണ് അപകടത്തിൽപ്പെട്ട ഹെലികോപ്റ്ററിലുണ്ടായിരുന്നത്. 

രക്ഷാപ്രവർത്തകർ പിനേരയുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണത്തെ തുടർന്ന് ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചതായി ചിലി ആഭ്യന്തര മന്ത്രി കരോലിന തോഹ അറിയിച്ചു. 

ഹെലികോപ്റ്റർ തകർന്നുവീണ ലാഗോ റാങ്കോയ്ക്ക് സമീപം കനത്ത മഴയും കാറ്റുമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് സൂചന.
 

Share this story