ചൈനീസ് ചാര ബലൂൺ വെടിവെച്ചിട്ട സംഭവം: പൊട്ടിത്തെറിച്ച് ചൈന

china

ചാര ബലൂൺ എന്ന സംശയത്തെ തുടർന്ന് വെടിവെച്ചിട്ട അമേരിക്കൻ നടപടിയിൽ പൊട്ടിത്തെറിച്ച് ചൈന. അമേരിക്ക ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ചൈന മുന്നറിയിപ്പ് നൽകി. അമേരിക്ക അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ചുവെന്ന് ചൈന പറഞ്ഞു. 

'അമേരിക്ക തങ്ങളുടെ സിവിലയൻ എയർഷിപ്പ് (ചാര ബലൂൺ) വെടിവെച്ച് വീഴ്ത്തി. ഇതിൽ ശക്തമായ പ്രതിഷേധവും അതൃപ്തിയും അറിയിക്കുന്നു' ബീജിംഗിന്റെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. 

ബലൂൺ ആകസ്മികമായാണ് യുഎസ് വ്യോമാതിർത്തിയിൽ പ്രവേശിച്ചതെന്നും ചൈന അറിയിച്ചു. ഈ ബലൂണിൽ നിന്നും അമേരിക്കയ്ക്ക് സൈനിക ഭീഷണിയില്ലെന്ന് നേരത്തെ പറഞ്ഞിരുന്നുവെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 

ഏകദേശം 60,000 അടി ഉയരത്തിൽ പറക്കുന്ന ബലൂണിന്റെ അവശിഷ്ടങ്ങൾ വീണ്ടെടുക്കാൻ അറ്റ്‌ലാന്റിക് സമുദ്രത്തിലെ യുഎസ് ടെറിട്ടോറിയൽ വെള്ളത്തിൽ ഒരു ഓപ്പറേഷൻ നടന്നിരുന്നു. ഏകദേശം 60,000 അടി ഉയരത്തിലാണ് ബലൂൺ പറന്നിരുന്നത്. ഏകദേശം മൂന്ന് ബസുകളുടെ വലുപ്പം ബലൂണിന് 

Share this story