ക്രിസ്ത്യാനികൾ ആക്രമിക്കപ്പെടുന്നു; ക്രിസ്തു മതത്തെ രക്ഷിക്കാൻ ഞാൻ തയ്യാറാണ്: ട്രംപ്
Nov 1, 2025, 14:48 IST
ലോകമെമ്പാടുമുള്ള ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ താൻ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ക്രിസ്തുമതം അസ്തിത്വ ഭീഷണി നേരിടുകയാണ്. നൈജീരിയയെ ആശങ്കപ്പെടുത്തുന്ന രാജ്യമായും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വിശേഷിപ്പിച്ചു.
മുസ്ലിം-ക്രിസ്ത്യൻ സമുദായങ്ങൾക്കിടയിലെ അക്രമങ്ങൾ ട്രംപ് ചൂണ്ടിക്കാട്ടി. നൈജീരിയയിലെ ക്രിസ്ത്യൻ ന്യൂനപക്ഷത്തെ തീവ്ര ഇസ്ലാമിസ്റ്റുകൾ പീഡിപ്പിക്കുകയാണ്. ആയിരക്കണക്കിന് ക്രിസ്ത്യാനികൾ കൊല്ലപ്പെടുന്നു. ഈ കൂട്ടക്കൊലക്ക് ഉത്തരവാദികൾ തീവ്ര ഇസ്ലാമിസ്റ്റുകളാണ്
അതിനാൽ നൈജീരിയയെ ഞാൻ പ്രത്യേക ആശങ്കയുള്ള രാജ്യമായി പ്രഖ്യാപിക്കുന്നു. ക്രിസ്ത്യാനികളെ കൊന്നൊടുക്കുമ്പോൾ എന്തെങ്കിലും ചെയ്‌തേ മതിയാകൂ. ഇത്തരം ക്രൂരതകൾ അമേരിക്ക വെറുതെ നോക്കി നിൽക്കില്ല. ക്രിസ്ത്യൻ ജനതയെ രക്ഷിക്കാൻ ഞാൻ തയ്യാറാണെന്നും ട്രംപ് പറഞ്ഞു
