കർണാടകയിലെ കോൺഗ്രസ് വിജയം; യുകെ യിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്‌ സംഘടുപ്പിച്ച ആഘോഷങ്ങൾ ആവേശോജ്ജ്വലമായി

UK

കർണാടക നിയമസഭ തിരഞ്ഞെടുപ്പിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് നേടിയ ഉജ്ജ്വല വിജയത്തിൽ യുകെയിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് നടത്തിയ ആഘോഷം ആവേശോജ്ജ്വലമായി

സാധാരണമായി സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടുന്ന വിജയങ്ങൾ യുകെയിൽ ഭാരതീയരൊന്നാകെ ആഘോഷമാക്കുന്ന പതിവില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ സമീപ കാലത്തെ ലണ്ടൻ സന്ദർശനം യുകെയിലെ കോൺഗ്രസ്‌ പ്രവർത്തകരിൽ ആവേശം ഉയർത്തിയിരുന്നു.

ദയനീയവും ഭീകരുമായ  ജീർണ്ണതയിൽ നിന്നും രാജ്യം വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യത ഉയർത്തിക്കാട്ടി രാഹുൽ നടത്തിയ പ്രസംഗങ്ങൾ യുകെയിലെ ജനാധിപത്യ മതേതര കാംക്ഷികളുടെ സ്നേഹവും ഐക്യവും ആർജ്ജിച്ചിരുന്നു. കൂടാതെ രാഹുൽ ഗാന്ധിയെന്ന ദേശീയ നേതാവിനെ കേന്ദ്ര ഭരണകൂടം തുറങ്കലിൽ അടച്ചൊതുക്കുവാൻ നടത്തുന്ന കള്ളക്കേസ് ശ്രമങ്ങളും പാർലമെന്ററിയൻ എന്ന തലത്തിൽ നിന്നുള്ള പുറത്താക്കലും യുകെ യിലെ ഭാരതീയരുടെയും വിഷയമായി എന്നതും കർണാടകയിലെ കോൺഗ്രസ്‌ വിജയം ആഘോഷിക്കുന്നതിനുള്ള കാരണമായി.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ലണ്ടനിലെ ഹെയ്‌സിൽ പൂത്തിരികൾ കത്തിച്ചും പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ വിളിച്ചും ആഹ്ളാദം അലതല്ലിയ ആഘോഷങ്ങളാണ് നടത്തിയത്. ആഘോഷ പരിപാടികൾ എഐസിസി മീഡിയ ചെയർപേഴ്സൺ സുപ്രിയ ശ്രീനാതെ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 

കർണ്ണാടകയുടെ മണ്ണിൽ നിന്നും അഴിമതിയിലും വർഗ്ഗീയതയിലും മുങ്ങിയ ഭരണകൂടത്തെ തൂത്തെറിയുന്നതിൽ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ പങ്ക് നിർണ്ണായകമായെന്നു സുപ്രിയ ശ്രീനാതെ പറഞ്ഞു.

ജനാധിപത്യ-മതേതര മൂല്യങ്ങളുടെ ദേശീയ മുഖമായ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോടോ യാത്ര, എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യം, കർണ്ണാടക കോൺഗ്രസ്സിലെ പ്രമുഖ നേതാക്കളായ ഡി കെ ശിവകുമാർ - സിദ്ധരാമയ്യ തുടങ്ങിയവരുടെ കൂട്ടായ നേതൃത്വം, ശക്തമായ സംഘടനാ സംവിധാനം, കൃത്യതയാർന്ന രാഷ്ട്രീയ പ്രചരണം എന്നിവ കോൺഗ്രസ്സിന്റെ വലിയ വിജയത്തിനു കാരണമായതായി ഐഒസി നാഷണൽ പ്രസിഡന്റ് കമൽ ദളിവാൽ പറഞ്ഞു. ആഘോഷ പരിപാടികളെ തുടർന്നു നടത്തിയ യോഗത്തിൽ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു കമൽ ദളിവാൽ.

ഐഒസി നാഷണൽ സെക്രട്ടറി ഘെമ്പ വേണുഗോപാൽ, ഐഒസി യൂത്ത് വിങ് പ്രസിഡന്റ് വിക്രം, കേരളം ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ, ഐഒസി കേരള ചാപ്റ്റർ വക്താവ് അജിത് മുതയിൽ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചാപ്റ്റർ പ്രസിഡന്റുമാരായ വരുൺ ഗൗഡ, അവിനാശ് ദേശ്പാണ്ഡെ, സുധാകർ ഗൗഡ്, സന്തോഷ് റെഡ്ഢി,   എന്നിവർ പ്രസംഗിച്ചു.

തുടർന്നു നടന്ന ചർച്ചകളിലും സംവാദങ്ങളിലും തോമസ് ഫിലിപ്പ് , ജോർജ്ജ് ജേക്കബ്, റോമി കുര്യാക്കോസ്, ഖലീൽ, ബോബിൻ ഫിലിപ്പ്, അശ്വതി നായർ, അരുൺ, ജോൺ, വിഷ്ണു, അപ്പച്ചൻ കണ്ണഞ്ചിറ എന്നിവർ പങ്കെടുത്തു പ്രസംഗിച്ചു.

സാധാരണമായി സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേടുന്ന വിജയങ്ങൾ യുകെയിൽ ഭാരതീയരൊന്നാകെ ആഘോഷമാക്കുന്ന പതിവില്ലെങ്കിലും രാഹുൽ ഗാന്ധിയുടെ സമീപ കാലത്തെ ലണ്ടൻ സന്ദർശനം യുകെയിലെ കോൺഗ്രസ്‌ പ്രവർത്തകരിൽ ആവേശം ഉയർത്തിയിരുന്നു.

ദയനീയവും ഭീകരുമായ  ജീർണ്ണതയിൽ നിന്നും രാജ്യം വീണ്ടെടുക്കേണ്ടതിന്റെ അനിവാര്യത ഉയർത്തിക്കാട്ടി രാഹുൽ നടത്തിയ പ്രസംഗങ്ങൾ യുകെയിലെ ജനാധിപത്യ മതേതര കാംക്ഷികളുടെ സ്നേഹവും ഐക്യവും ആർജ്ജിച്ചിരുന്നു. കൂടാതെ രാഹുൽ ഗാന്ധിയെന്ന ദേശീയ നേതാവിനെ ഭരണ കൂടം തുറുങ്കിൽ അടച്ചൊതുക്കുവാൻ നടത്തുന്ന കള്ളക്കേസ് ശ്രമങ്ങളും പാർലമെന്ററിയൻ എന്ന തലത്തിൽ നിന്നുള്ള പുറത്താക്കലും യുകെ യിലെ ഭാരതീയരുടെയും വിഷയമായി എന്നതും കർണാടകയിലെ കോൺഗ്രസ്‌ വിജയം ആഘോഷിക്കുന്നതിനുള്ള കാരണമായി.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ്സ് ലണ്ടനിലെ ഹെയ്‌സിൽ പൂത്തിരികൾ കത്തിച്ചും പടക്കം പൊട്ടിച്ചും കേക്ക് മുറിച്ചും മധുര പലഹാരങ്ങൾ വിതരണം ചെയ്തും മുദ്രാവാക്യങ്ങൾ വിളിച്ചും ആഹ്ളാദം അലതല്ലിയ ആഘോഷങ്ങളാണ് നടത്തിയത്. ആഘോഷ പരിപാടികൾ എഐസിസി മീഡിയ ചെയർപേഴ്സൺ സുപ്രിയ ശ്രീനാത് ഓൺലൈനായി ഉദ്ഘാടനം ചെയ്തു. 

കർണ്ണാടകയുടെ മണ്ണിൽ നിന്നും അഴിമതിയിലും വർഗ്ഗീയതയിലും മുങ്ങിയ ബിജെപി ഭരണകൂടത്തെ തൂത്തെറിയുന്നതിൽ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയുടെ പങ്ക് നിർണ്ണായകമായെന്നു സുപ്രിയ ശ്രീനാത് പറഞ്ഞു.

ജനാധിപത്യ-മതേതര മൂല്യങ്ങളുടെ ദേശീയ മുഖമായ രാഹുൽ ഗാന്ധി നടത്തിയ ജനസമ്പർക്ക യാത്ര, എഐസിസി അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ സാന്നിധ്യം, കർണ്ണാടക കോൺഗ്രസ്സിലെ പ്രമുഖ നേതാക്കളായ ഡി കെ ശിവകുമാർ - സിദ്ധരാമയ്യ തുടങ്ങിയവരുടെ കൂട്ടായ നേതൃത്വം, ശക്തമായ സംഘടനാ സംവിധാനം, കൃത്യതയാർന്ന രാഷ്ട്രീയ പ്രചരണം എന്നിവ കോൺഗ്രസ്സിന്റെ വലിയ വിജയത്തിനു കാരണമായതായി ആഘോഷപരിപാടിക്ക് ആദ്യക്ഷത വഹിച്ച ഐഒസി നാഷണൽ പ്രസിഡന്റ് കമൽ ദളിവാൽ പറഞ്ഞു.

ഐഒസി നാഷണൽ സെക്രട്ടറി ഘമ്പ വേണുഗോപാൽ, ഐഒസി യൂത്ത് വിങ് പ്രസിഡന്റ് വിക്രം, കേരളം ചാപ്റ്റർ പ്രസിഡന്റ് സുജു ഡാനിയേൽ, ഐഒസി കേരള ചാപ്റ്റർ വക്താവ് അജിത് മുതയിൽ, വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ചാപ്റ്റർ പ്രസിഡന്റുമാർ എന്നിവർ പ്രസംഗിച്ചു.

തുടർന്നു നടന്ന ചർച്ചകളിലും സംവാദങ്ങളിലും റോമി കുര്യാക്കോസ്, തോമസ് ഫിലിപ്പ്, ജോർജ്ജ് ജേക്കബ്, റോമി, ഖലീൽ മുഹമ്മദ്‌ , ബോബിൻ ഫിലിപ്പ്, അശ്വതി നായർ, അപ്പച്ചൻ കണ്ണഞ്ചിറ, രാജ് പാണ്ടെ, യഷ് സോളങ്കി എന്നിവർ പങ്കെടുത്തു പ്രസംഗിച്ചു.

Share this story