വിവാദങ്ങൾക്ക് പിന്നാലെ കൊവിഷീൽഡ് വാക്‌സിൻ പിൻവലിച്ച് കമ്പനി; ഉത്പദാനവും വിതരണവും നിർത്തി

പാർശ്വഫലങ്ങളുണ്ടെന്ന പരാതി വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്‌സിനായ കൊവിഷീൽഡ് പിൻവലിച്ച് നിർമാണ കമ്പനിയായ ആസ്ട്രനെക. ഉത്പാദനവും വിതരണവും പൂർണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. മാർക്കറ്റിൽ അവശേഷിച്ച സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്

51 പേർക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായെന്ന പരാതി യുകെയിൽ നിന്നാണ് ഉയർന്നുവന്നത്. പിന്നാലെ വാക്‌സിന് പാർശ്വഫലങ്ങളുള്ളതായി കമ്പനി കോടതിയിൽ സമ്മതിച്ചു. ഇന്ത്യയിലടക്കം കൂടുതൽ പേർ സ്വീകരിച്ച വാക്‌സിനും കൊവിഷീൽഡ് ആണ്. വാക്‌സിൻ സ്വീകരിച്ചവർ കടുത്ത ആശങ്കയിലാണ്

അതേസമയം പാർശ്വഫലങ്ങൾ ഉള്ളതുകൊണ്ടല്ല, വിൽപ്പന കുത്തനെ കുറഞ്ഞതിനാലാണ് കൊവിഷീൽഡ് പിൻവലിക്കുന്നതെന്നാണ് ആസ്ട്രനെകയുടെ വിശദീകരണം. രക്തം കട്ടപിടിക്കുന്ന, പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറയ്ക്കുന്ന ടിടിഎസ് എന്ന അവസ്ഥ അപൂർവമായി വാക്‌സിൻ എടുത്തതുമൂലം സംഭവിക്കാമെന്നായിരുന്നു കമ്പനി തുറന്നുപറഞ്ഞിരുന്നത്.
 

Share this story