മൈതാനത്തിന് പുറത്ത് പുതിയ അധ്യായം: നടന്റെയും നിർമാതാവിന്റെയും വേഷത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ സിനിമയിലേക്ക്

റെണാൾഡോ

ലണ്ടൻ: ഫുട്ബോൾ മൈതാനത്ത് വിസ്മയങ്ങൾ തീർത്ത പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇനി ചലച്ചിത്ര ലോകത്തും സജീവമാകുന്നു. ഫുട്ബോൾ ബൂട്ട് അഴിച്ചുവെക്കും മുൻപേ സിനിമയിൽ നിർമാതാവായും നടനായും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് ഈ അഞ്ചുതവണത്തെ ബാലൺ ഡി ഓർ ജേതാവ്.

​ഹോളിവുഡിലെ പ്രശസ്ത സംവിധായകൻ മാത്യു വോണുമായി (Matthew Vaughn) ചേര്‍ന്ന് 'UR•Marv' എന്ന പ്രൊഡക്ഷൻ സ്റ്റുഡിയോയ്ക്ക് റൊണാൾഡോ തുടക്കമിട്ടിട്ടുണ്ട്. ഇംഗ്ലീഷ് ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന 'ദി ഏർളി ഡേയ്‌സ്' (The Early Days) എന്ന ബിഗ് ബജറ്റ് ഡ്രാമ പരമ്പരയിലാണ് റൊണാൾഡോ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനൊപ്പം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ റോളിലും എത്തുന്നത്.

​ആഴ്സണൽ മുൻ ഇതിഹാസം തിയറി ഹെൻറിയും ഈ പ്രൊജക്റ്റിന്റെ ഭാഗമാകുന്നുണ്ടെന്നതാണ് മറ്റൊരു പ്രധാന വിശേഷം.

മൈതാനത്ത് ക്രിസ്റ്റ്യാനോ സൃഷ്ടിച്ച കഥകൾ എനിക്ക് ഒരിക്കലും എഴുതാൻ കഴിയില്ല. അദ്ദേഹം ഒരു യഥാർത്ഥ സൂപ്പർ ഹീറോയാണ്.— മാത്യു വോൺ (സംവിധായകൻ)

​ഫാഷൻ, പെർഫ്യൂം, യൂട്യൂബ് ചാനൽ തുടങ്ങി ബിസിനസ് രംഗത്ത് തന്റേതായ സാമ്രാജ്യം പടുത്തുയർത്തിയ റൊണാൾഡോയുടെ പുതിയ ചുവടുവെപ്പ് സിനിമാ-കായിക ലോകത്ത് വലിയ ആവേശമാണ് സൃഷ്ടിച്ചിരിക്കുന്നത്. 

Tags

Share this story