ഇസ്രായേലിൽ നിർണായക നീക്കം: നെതന്യാഹുവിന്റെ സഖ്യകക്ഷികളെയും ഒപ്പംകൂട്ടി സർക്കാർ രൂപീകരിക്കാൻ ശ്രമം ആരംഭിച്ച് ഗാദി ഐസൻകോട്ട്
ഇസ്രായേലിൽ പുതിയ സർക്കാർ രൂപീകരിക്കുന്നതിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി പ്രതിപക്ഷ നേതാവും യാഷർ പാർട്ടി തലവനുമായ ഗാദി ഐസൻകോട്ട്. പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ സഖ്യകക്ഷികളുമായി ഉൾപ്പെടെ ചർച്ചകൾ നടത്തി ഭൂരിപക്ഷം ഉറപ്പിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. ജറുസലേമിലെ പ്രസിഡന്റിന്റെ ഓഫിസിൽ നടന്ന ചടങ്ങിൽ, നെതന്യാഹുവിന്റെ പാർട്ടിയേയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ തീവ്രവലതുപക്ഷ നേതാക്കളെയും ഒപ്പം കൂട്ടാൻ മടിയില്ലെന്ന് ഐസൻകോട്ട് വ്യക്തമാക്കുകയുണ്ടായി.
ഒക്ടോബർ 27-ന് നടന്ന ഇസ്രായേൽ തിരഞ്ഞെടുപ്പിൽ ആർക്കും കേവലഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്നാണ് പ്രസിഡന്റ് ഇസാക്ക് ഹെർസോഗ് സർക്കാർ രൂപീകരിക്കാനുള്ള ആദ്യ അവസരം ഗാദി ഐസൻകോട്ടിന് നൽകിയത്. 120 അംഗ പാർലമെന്റിൽ ഭൂരിപക്ഷം തെളിയിക്കാൻ 28 ദിവസത്തെ സമയമാണ് അദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത്.
അറബ് പാർട്ടികളുടെ പിന്തുണയോടെ 67 സീറ്റുകൾ വരെ നേടാൻ സാധിക്കുമെങ്കിലും, മുന്നണിയിലെ ആശയഭിന്നതകൾ ഒഴിവാക്കാനും ഭരണസ്ഥിരത ഉറപ്പാക്കാനുമാണ് നെതന്യാഹുവിന്റെ പാർട്ടിയെയും സഖ്യകക്ഷികളെയും ഉൾപ്പെടുത്തി വിശാലമായ സർക്കാർ രൂപീകരിക്കാൻ ഐസൻകോട്ട് ലക്ഷ്യമിടുന്നത്.
