ഒമ്പത് ദിവസം; 300 മരണം
Oct 13, 2024, 19:51 IST
ഗസ്സ: ഇസ്‌റാഈല്‍ ആക്രമണത്തില്‍ വടക്കന്‍ ഗസ്സയില്‍ ഒമ്പത് ദിവസത്തിനിടെ കൊല്ലപ്പെട്ടത് 300 ഓളം പേര്‍. ലബനാനിലെ അധിനിവേശത്തിന് പിന്നാലെ ഗസ്സയില്‍ വ്യാപകമായ ആക്രമണമാണ് ഇസ്‌റാഈല്‍ അഴിച്ചുവിടുന്നത്. അതിനിടെ, ലബനാനില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണത്തില്‍ 100 വര്‍ഷം പഴക്കമുള്ള പള്ളി തകര്‍ന്നു. ഹിസ്ബുല്ലയുടെ പ്രത്യാക്രമണത്തില്‍ 25 ഇസ്‌റാഈല്‍ സൈനികര്‍ക്ക് പരുക്കേറ്റു. തെക്കന്‍ ലബനാനിലെ പ്രധാന നഗരമായ നബാത്വിയയില്‍ വ്യാപക നാശനഷ്ടമുണ്ടായി.
