ഗ്രീസിൽ ട്രെയിനപകടത്തിൽ മരണസംഖ്യ 36 ആയി; ഉത്തരവാദിത്വമേറ്റ് ഗതാഗത മന്ത്രി രാജി വെച്ചു

greece

ഗ്രീസിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് മരിച്ചവരുടെ എണ്ണം 36 ആയി. എന്നാൽ മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. നൂറോളം പേർക്ക് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

യാത്രാ ട്രെയിനും ചരക്ക് ട്രെയിനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സംഭവത്തിന് പിന്നാലെ ലാരിസ സ്റ്റേഷൻ മാസ്റ്ററെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അപകടത്തിന്റെ ഉത്തരവാദിത്വം ഗ്രീസ് ഭരണകൂടം ഏറ്റെടുത്തു. ഉത്തരവാദിത്വമേറ്റെടുത്ത ഗതാഗത മന്ത്രി കോസ്റ്റാസ് രാജിവെച്ചു. ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് വ്യക്തമാക്കിയാണ് രാജി.
 

Share this story