ഇസ്രായേൽ-യുഎസ് ആക്രമണത്തിൽ ഇറാനിൽ മരണസംഖ്യ ഉയരുന്നു; ഏഴ് ദിവസത്തിനിടെ 1230 മരണം

iran

അമേരിക്ക-ഇസ്രായേൽ ആക്രമണത്തിൽ ഇറാനിൽ മരണസംഖ്യ ഉയരുന്നു. ഏഴ് ദിവസത്തിനിടെ രാജ്യത്ത് 1230 പേർ കൊല്ലപ്പെട്ടു. അതേസമയം ഇറാനും ശക്തമായി തിരിച്ചടിക്കുന്നുണ്ട്. ഇറാനെതിരെ ആക്രമണം തുടരുമെന്ന് യുഎസും ഇസ്രായേലും അറിയിച്ചു. 

ഇസ്രായേലും അമേരിക്കയും കരയുദ്ധം നടത്തിയാലും നേരിടുമെന്ന് ഇറാൻ പ്രതികരിച്ചു. ഗൾഫ് മേഖലയിലും ഇസ്രായേലിലും ഇറാന്റെ ഡ്രോൺ, മിസൈൽ ആക്രമണവും തുടരുകയാണ്. അതേസമയം ഇറാനിൽ നിന്നുള്ള ആക്രമണം വർധിച്ചതിനെ തുടർന്ന് യുഎഇ ജനങ്ങൾക്ക് സുരക്ഷാ നിർദേശങ്ങൾ പുറപ്പെടുവിച്ചു

ആക്രമണ മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്നും ആകാശത്തുകൂടി മിസൈൽ, ഡ്രോണുകൾ എന്നിവയുടെ സഞ്ചാരം ചിത്രീകരിക്കാൻ പുറത്തിറങ്ങരുതെന്നും യുഎഇ ജനങ്ങൾക്ക് നിർദേശം നൽകി. ഇറാനിൽ നിന്നുള്ള മിസൈൽ, ഡ്രോണുകൾ തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടഞ്ഞതായും യുഎഇ അറിയിച്ചു
 

Tags

Share this story