എട്ടാം ദിവസവും അയവില്ലാതെ യുദ്ധം: ഇറാനിൽ മരണസംഖ്യ 1332 ആയി, മെഹ്‌റാബാദ് വിമാനത്താവളത്തിനടുത്ത് സ്‌ഫോടനം

iran

ഇറാനിൽ ശക്തമായ ആക്രമണം തുടർന്ന് ഇസ്രായേൽ. ടെഹ്‌റാനിലെ മെഹ്‌റാബാദ് വിമാനത്താവളത്തിന് സമീപത്ത് ഇസ്രായേൽ ആക്രമണം നടത്തി. നാശനഷ്ടങ്ങളെ സംബന്ധിച്ച വിവരം പുറത്തുവന്നിട്ടില്ല. അതേസമയം യുഎസിനും ഇസ്രായേലിനുമെതിരെ 23ാം റൗണ്ട് ആക്രമണം തുടങ്ങിയതായി ഐർജിസി അറിയിച്ചു

എട്ടാം നാളിലും അയവില്ലാതെ യുദ്ധം തുടരുകയാണ്. ഇറാനിൽ ശക്തമായ വ്യോമാക്രമണമാണ് ഇസ്രായേൽ നടത്തുന്നത്. എട്ട് ദിവസത്തിനിടെ 1332 പേർ ഇറാനിൽ കൊല്ലപ്പെട്ടതായാണ് വിവരം. തെക്കൻ ഇസ്രായേലിലേക്ക് ഇറാനും ആക്രമണം നടത്തി. ആക്രമണം പ്രതിരോധിച്ചതായി ഇസ്രായേൽ അറിയിച്ചു

ഇറാനിൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ പൗരൻമാരെ ഒഴിപ്പിക്കാനുള്ള നീക്കം ഇന്ത്യ ആരംഭിച്ചു. ഏകദേശം 9000 പേർ ഇറാനിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇവരിൽ ഭൂരിഭാഗം പേരും വിദ്യാർഥികളാണ്. ഇവരെ നാട്ടിലെത്തിക്കാനുള്ള ശ്രമം തുടങ്ങും.
 

Tags

Share this story