നാടുകടത്തൽ തുടരുന്നു: 119 ഇന്ത്യക്കാരുമായുള്ള രണ്ടാമത്തെ വിമാനം അമേരിക്കയിൽ നിന്ന് നാളെയെത്തും

നാടുകടത്തൽ തുടരുന്നു: 119 ഇന്ത്യക്കാരുമായുള്ള രണ്ടാമത്തെ വിമാനം അമേരിക്കയിൽ നിന്ന് നാളെയെത്തും
അമേരിക്കയിൽ നിന്ന് നാടുകടത്തുന്ന അനധികൃത കുടിയേറ്റക്കാരായ ഇന്ത്യക്കാരെയും വഹിച്ചു കൊണ്ടുള്ള രണ്ടാമത്തെ വിമാനം നാളെ പഞ്ചാബിലെ അമൃത്സറിൽ ഇറങ്ങും. 119 പേരാണ് വിമാനത്തിലുള്ളത്. ഇതിൽ 67 പേർ പഞ്ചാബിൽ നിന്നുള്ളവരാണ് ഹരിയാനയിൽ നിന്നുള്ള 33 പേർ, ഗുജറാത്തിൽ നിന്ന് 8 പേർ, യുപിയിൽ നിന്ന് 3 പേർ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേർ വീതം, ഗോവ, ഹിമാചൽപ്രദേശ്, ജമ്മു കാശ്മീർ എന്നിവിടങ്ങളിൽ നിന്ന് ഓരോ യാത്രക്കാരനുമാണ് വിമാനത്തിലുള്ളത് നാടുകടത്തുന്നവരുമായുള്ള മറ്റൊരു വിമാനം ഞായറാഴ്ച എത്തുമെന്നും പ്രതീക്ഷിക്കുന്നുണ്ട്. ഫെബ്രുവരി 5നാണ് 104 ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം അമൃത്സറിൽ ഇറങ്ങിയത്.

Tags

Share this story