ഫിഫ സമാധാന പുരസ്‌കാരം ഡൊണാൾഡ് ട്രംപിന്; ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയെന്ന് യുഎസ് പ്രസിഡന്റ്

fifa

ഫിഫ സമാധാന പുരസ്‌കാരം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്. വാഷിംഗ്ടണിൽ നടന്ന ചടങ്ങിൽ ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. സ്വർണക്കപ്പും സർട്ടിഫിക്കറ്റും മെഡലും ട്രംപിന് സമ്മാനിച്ചു. തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതികളിലൊന്നാണ് ഇതെന്ന് ട്രംപ് പ്രതികരിച്ചു

ദശലക്ഷങ്ങളുടെ ജീവൻ രക്ഷിക്കാനായ പ്രവർത്തനത്തിനാണ് അംഗീകാരം നൽകുന്നതെന്നും ട്രംപ് പറഞ്ഞു. ഇതാദ്യമായാണ് ഫിഫ സമാധാന പുരസ്‌കാരം നൽകുന്നത്. ഫിഫ ലോകകപ്പ് 2026ന്റെ ഗ്രൂപ്പ് ഘട്ട നറുക്കെടുപ്പ് വേദിയിലാണ് ട്രംപിന് പുരസ്‌കാരം നൽകിയത്. ഫിഫ ലോകകപ്പിന്റെ മത്സര ക്രമവും പ്രഖ്യാപിച്ചു

അർജന്റീന ഗ്രൂപ് ജെയിലും ബ്രസീൽ ഗ്രൂപ് സിയിലും ഇടം നേടി. ഫ്രാൻസ് ഗ്രൂപ്പ് ഐയിൽ ആണ്. ഇംഗ്ലണ്ട് ഗ്രൂപ് എൽ, ബെൽജിയം ഗ്രൂപ് ജി, പോർച്ചുഗൽ ഗ്രൂപ് കെ, നെതർലാൻഡ് ഗ്രൂപ്പ് എഫ്, ജർമനി ഗ്രൂപ് ഇ എന്നിങ്ങനെയാണ് മത്സരത്തിനിറങ്ങുക. 

Tags

Share this story