ഡോണൾഡ് ട്രംപിന്റെ ഇറക്കുമതി നികുതി നിയമവിരുദ്ധം; 8,100 കോടി ഡോളർ മടക്കിനൽകി യു.എസ് സർക്കാർ

താരിഫ്

വാഷിംഗ്ടൺ: യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച അധിക ഇറക്കുമതി നികുതികൾ (Tariffs) നിയമവിരുദ്ധമാണെന്ന് സുപ്രീം കോടതി വിധിച്ചതിനെത്തുടർന്ന്, വിവിധ കമ്പനികളിൽ നിന്ന് ഈടാക്കിയ 8,100 കോടി ഡോളർ (ഏകദേശം 81 ബില്യൺ ഡോളർ) യു.എസ് സർക്കാർ തിരികെ നൽകി. കഴിഞ്ഞ ഫെബ്രുവരിയിലാണ് ട്രംപ് ഭരണകൂടം ഏർപ്പെടുത്തിയ അധിക നികുതികൾ റദ്ദാക്കിക്കൊണ്ട് സുപ്രീം കോടതി വിധി പുറപ്പെടുവിച്ചത്.

​തിങ്കളാഴ്ച പുറത്തുവിട്ട ബജറ്റ് കണക്കുകളിലാണ് നികുതിയിനത്തിൽ പിരിച്ചെടുത്ത തുക കമ്പനികൾക്ക് റീഫണ്ടായി തിരികെ നൽകിയ വിവരം വ്യക്തമാക്കുന്നത്. ഈ സാമ്പത്തിക വർഷം ഇതുവരെ 8,100 കോടി ഡോളർ റീഫണ്ടായി നൽകിയതായും ഇതിൽ ഭൂരിഭാഗവും മേയ്, ജൂൺ മാസങ്ങളിലാണ് വിതരണം ചെയ്തതെന്നും ട്രഷറി വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ വെറും 500 കോടി ഡോളർ മാത്രമാണ് റീഫണ്ട് നൽകിയിരുന്നത്.

​രാജ്യത്തെ സാമ്പത്തിക കമ്മി നികത്താനും ആഭ്യന്തര ഉത്പാദനം വർദ്ധിപ്പിക്കാനുമാണ് ട്രംപ് ഇത്തരം വൻതോതിലുള്ള ഇറക്കുമതി നികുതികൾ ചുമത്തിയത്. എന്നാൽ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി തിരിച്ചടിയായതോടെ രാജ്യത്തെ സാമ്പത്തിക കമ്മി വീണ്ടും വർദ്ധിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 

Tags

Share this story