ഭൂകമ്പത്തിന് പിന്നാലെ തുർക്കിയിൽ മിന്നൽ പ്രളയം; 15 പേർ മരിച്ചു, വ്യാപക നാശനഷ്ടം

flood

തുർക്കിയിൽ കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഭൂകമ്പത്തിൽ ആയിരങ്ങൾ മരിച്ചതിന് പിന്നാലെയാണ് മറ്റൊരു ദുരന്തം കൂടി തുർക്കിയെ വിഴുങ്ങുന്നത്. മല്യാട അടക്കം ഭൂകമ്പം തകർത്തെറിഞ്ഞ തെക്കൻ തുർക്കിയിലാണ് മിന്നൽ പ്രളയം

നിരവധി റോഡുകൾ മിന്നൽ പ്രളയത്തിൽ തകർന്നു. നിർത്തിയിട്ട വാഹനങ്ങളിൽ പലതും ഒലിച്ചുപോയി. ഭൂകമ്പത്തെ തുടർന്ന് ടെന്റുകളിലും താത്കാലിക ഷെഡുകളിലും കഴിഞ്ഞവരാണ് വെള്ളപ്പൊക്കത്തിൽ മരിച്ചത്. രക്ഷാപ്രവർത്തനം തുടരുകയാണ്.
 

Share this story