നേപ്പാളിൽ ഭൂചലനം; റിക്റ്റർ സ്കെയിലിൽ 4.2 തീവ്രത

ഭൂചലനം

കാഠ്മണ്ഡു: നേപ്പാളിലെ ബൈതഡി ജില്ലയിൽ ഭൂചലനം റിപ്പോർട്ട് ചെയ്തു. ഞായറാഴ്ച ഉച്ചയ്ക്കാണ് റിക്റ്റർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

നേപ്പാൾ-ഇന്ത്യ അതിർത്തിക്ക് സമീപം സുദുർ പശ്ചിം പ്രവിശ്യയിലെ ബൈതഡി ജില്ലയിലെ ദിലാസൈനി മേഖലയാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രമെന്ന് ഭൂകമ്പ നിരീക്ഷണ ഗവേഷണ കേന്ദ്രം അറിയിച്ചു. ബൈതഡി, ദാർചുല ജില്ലകളുടെ വിവിധ ഭാഗങ്ങളിൽ പ്രകമ്പനം അനുഭവപ്പെട്ടു.

വർഷംതോറും നിരവധി ഭൂചലനങ്ങൾ അനുഭവപ്പെടുന്ന രാജ്യമാണ് നേപ്പാൾ. ഭൂമിയുടെ ടെക്റ്റോണിക് ഫലകങ്ങളുടെ ചലനം സജീവമായ ഹിമാലയൻ മേഖലയിലാണ് രാജ്യം സ്ഥിതിചെയ്യുന്നത്. അതിനാൽ ശക്തമായ ഭൂകമ്പങ്ങൾക്ക് നേപ്പാൾ ഏറെ സാധ്യതയുള്ള പ്രദേശമാണ്.

Tags

Share this story