തുർക്കിയിൽ വീണ്ടും ഭൂചലനം; മൂന്ന് മരണം, 680 പേർക്ക് പരുക്ക്

hatay

അമ്പതിനായിരത്തിലേറെ പേർ കൊല്ലപ്പെട്ട ഭൂകമ്പത്തിന്റെ ആഘാതം വിട്ടുമാറുന്നതിന് മുമ്പേ തുർക്കിയിൽ വീണ്ടും ഭൂചലനം. റിക്ടർ സ്‌കൈയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ മൂന്ന് പേർ മരിച്ചു. 680 പേർക്ക് പരുക്കേറ്റു. 

ഹതായ് പ്രവിശ്യയിലാണ് ഭൂചലനമുണ്ടായത്. ഭൂകമ്പ സാധ്യത കണക്കിലെടുത്ത് ആയിരക്കണക്കിനാളുകളാണ് രാത്രിയിൽ വീട് വിട്ട് തുറസ്സായ സ്ഥലങ്ങളിൽ അഭയം തേടിയത്. രണ്ടാഴ്ച മുമ്പുണ്ടായ ഭൂകമ്പത്തിൽ എല്ലാം നഷ്ടപ്പെട്ട് ഹതായ് മേഖലയിലെ ടെന്റുകളിൽ കഴിയുകയായിരുന്നവർക്ക് അശിനിപാതം പോലെയാണ് മറ്റൊരു ദുരന്തം കൂടി നേരിടേണ്ടി വന്നത്. 


 

Share this story