ഇക്വഡോറിൽ ഭൂചലനം: 14 പേർ മരിച്ചു, 126 പേർക്ക് പരുക്ക്

ecuador

ഇക്വഡോറിൽ ഭൂകമ്പത്തിൽ 14 പേർ മരിച്ചു. റിക്ടർ സ്‌കൈയിലിൽ 6.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം പെറുവിലും അനുഭവപ്പെട്ടു. പ്രാദേശിക സമയം രാത്രി 12 മണിക്ക് ശേഷമാണ് ഭൂകമ്പമുണ്ടായത്. ഇക്വഡോറിലെ ബലാവോയാണ് പ്രഭവകേന്ദ്രം. പെറു അതിർത്തിക്ക് അടുത്താണ് ഈ പ്രദേശം. ഭൂകമ്പത്തിൽ വ്യാപക നാശനഷ്ടമുണ്ടായിട്ടുണ്ട്. ജനങ്ങൾ ശാന്തരായിരിക്കണമെന്ന് ഇക്വഡോർ പ്രസിഡന്റ് ഗുർലമോ ലാസ്സോ ആവശ്യപ്പെട്ടു. 

126 പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇക്വഡോറിലെ രണ്ടാമത്തെ വലിയ നഗരമായ ഗ്വയോഗിലിലാണ് ഭൂകമ്പമുണ്ടായത്. നിരവധി കെട്ടിടങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്.
 

Share this story