ഫിലിപ്പീൻസിൽ ഭൂചലനം: 27 പേർ മരിച്ചു, 120ലേറെ പേർക്ക് പരുക്ക്

earthquake

ഫിലിപ്പീൻസിൽ ചൊവ്വാഴ്ച രാത്രിയുണ്ടായ ഭൂചലനത്തിൽ 27 പേർ മരിച്ചു. റിക്ടർ സ്‌കൈയിലിൽ 6.9 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. 120ലേറെ പേർക്ക് പരുക്കേറ്റിട്ടുണ്ട്. 

ഏകദേശം ഒരു ലക്ഷത്തോളം പേർ താമസിക്കുന്ന തീരദേശ നഗരമായ ബോഗോയിൽ നിന്ന് 17 കിലോമീറ്റർ വടക്കുകിഴക്കായാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ബോഗോയിൽ മാത്രം 14 പേർ മരിച്ചതായാണ് വിവരം. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്നാണ് വിവരം. 

നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾക്കും ക്രിസ്ത്യൻ പള്ളികൾക്കും കേടുപാടുകൾ സംഭവിച്ചതായി അധികൃതർ അറിയിച്ചു. ഭൂകമ്പത്തെ തുടർന്ന് ആദ്യം സുനാമി മുന്നറിയിപ്പ് നൽകിയിരുന്നുവെങ്കിലും പിന്നീട് പിൻവലിച്ചു.
 

Tags

Share this story