ഭൂചലനം: കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിയ ഗർഭിണി പ്രസവിച്ചു, പിന്നാലെ മരണം; കുഞ്ഞ് സുരക്ഷിത

syria

സിറിയയിൽ ഭൂചലനത്തിൽ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ഗർഭിണി പ്രസവിച്ചു. ഇതിന് പിന്നാലെ ഇവർ മരണത്തിന് കീഴടങ്ങി. രക്ഷാപ്രവർത്തകരാണ് കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റിയത്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരമാണ്. സിറിയയിലെ അലെപോ നഗരത്തിലാണ് സംഭവം


സിറിയയിലും തുർക്കിയിലുമായി സംഭവിച്ച ഭൂചലനത്തിൽ 4300ലേറെ പേരാണ് മരിച്ചത്. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. നൂറുകണക്കിനാളുകൾ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്.
 

Share this story