ലോകത്തെ എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കുക; ഈസ്റ്റർ ദിനത്തിൽ ഫ്രാൻസിസ് മാർപാപ്പ

pope

ലോകത്ത് നടക്കുന്ന എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്ത് ഫ്രാൻസിസ് മാർപാപ്പ. റഷ്യൻ ആക്രമണം നേരിടുന്ന യുക്രൈനെയും അവിടുത്തെ ജനതയെയും രക്തസാക്ഷികൾ എന്നാണ് മാർപാപ്പ വിശേഷിപ്പിച്ചത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ നടന്ന ഈസ്റ്റർദിന ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം

ശ്വാസകോശ അസുഖങ്ങളെ തുടർന്നുള്ള ചികിത്സക്ക് ശേഷം ഒരാഴ്ച മുമ്പ് ആശുപത്രി വിട്ട ഫ്രാൻസിസ് മാർപാപ്പ ഡോക്ടർമാരുടെ കനത്ത നിരീക്ഷണത്തിലാണ് ഈസ്റ്റർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയത്. റോമിലെ ശക്തമായ തണുപ്പിനെ തുടർന്ന് സെന്റ് പീറ്റേഴ്‌സ് ബസലിക്കയിൽ പുറത്തുള്ള ചടങ്ങുകളിൽ അദ്ദേഹം പങ്കെടുത്തില്ല

യുദ്ധത്തിന്റെ മഞ്ഞ് മൂടിയ കാറ്റിനെയും മറ്റ് അനീതികളെയും മറികടക്കാൻ ദൈവത്തിലേക്ക് തിരിയണമെന്ന് മാർപാപ്പ ആഹ്വാനം ചെയ്തു. ബന്ധങ്ങളെ ശിഥിലമാക്കുന്ന സംഘർഷങ്ങൾ സമൂഹത്തിൽ നിലനിൽക്കുന്നു. മിടുക്കരും ശക്തരും മാത്രം മുന്നോട്ടു പോകുന്ന ലോക ക്രമത്തിൽ അപകട സാധ്യത ഏറെയാണെന്നും മാർപാപ്പ പറഞ്ഞു.
 

Share this story