എപ്‌സ്റ്റൈൻ ഫയലുകൾ പുറത്തുവിടും; നിർണായക ബില്ലിൽ ഒപ്പുവെച്ച് ട്രംപ്, എന്തൊക്കെയാകും രഹസ്യങ്ങൾ
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തുവിടാനുള്ള ബില്ലിൽ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്പുവെച്ചു. ഇതോടെ എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട ഫയലുകൾ 30 ദിവസത്തിനുള്ളിൽ നീതിന്യായ വകുപ്പിന് പുറത്തുവിടാനാകും
ഫയലുകൾ പുറത്തുവിടാൻ തീരുമാനിച്ചതായി ട്രംപ് വ്യക്തമാക്കി. എപ്‌സ്റ്റൈൻ കേസിലെ അതീവ രഹസ്യമായ രേഖകൾ പുറത്തുവിടാനുള്ള നീക്കത്തിന് അമേരിക്കൻ സെനറ്റ് പൂർണ പിന്തുണ നൽകിയിരുന്നു. സർക്കാരിന് മറച്ചുവെക്കാനൊന്നുമില്ലെന്നും റിപബ്ലിക്കൻ പാർട്ടിയുടെ വിജയത്തിന്റെ ശ്രദ്ധ മാറ്റാനുള്ള ഡെമോക്രാറ്റുകളുടെ തട്ടിപ്പാണ് ആരോപണമെന്നുമായിരുന്നു ട്രംപിന്റെ വാദം
എപ്‌സ്റ്റൈൻ സംഘടിപ്പിച്ച വിരുന്നുകളിലെ സജീവ സാന്നിധ്യമായിരുന്നു ട്രംപ്. എപ്‌സ്റ്റൈൻ-ട്രംപ് ബന്ധം ഡെമോക്രാറ്റുകൾ ആയുധമാക്കിയിരുന്നു. രാഷ്ട്രീയ വിവാദമായതോടെയാണ് ഫയലുകൾ പുറത്തുവിടാൻ തീരുമാനിച്ചത്.
