റഷ്യയ്ക്ക് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്ക്ക് മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ

UU

ഉക്രെയ്നുമായുള്ള യുദ്ധത്തിൽ റഷ്യക്ക് ആയുധങ്ങൾ നൽകുന്നതിനെതിരെ  ചൈനക്ക് മുന്നറിയിപ്പുമായി യൂറോപ്യൻ യൂണിയൻ. ആയുധങ്ങൾ നൽകിയാൽ 27 രാജ്യങ്ങളുടെ കൂട്ടായ്മ ചൈനക്ക് ഉപരോധം ഏർപ്പെടുത്തുമെന്ന് മുതിർന്ന യൂറോപ്യൻ യൂണിയൻ (ഇയു) ഉദ്യോഗസ്ഥൻ പറഞ്ഞു. സമ്പൂർണ്ണ "റെഡ് ലൈൻ" എന്ന് വിശേഷിപ്പിച്ച ഉദ്യോഗസ്ഥൻ റഷ്യയ്ക്ക് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്ക്ക് മുന്നറിയിപ്പ് നൽകിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസിന്റെ പാർലമെന്റിൽ നടത്തിയ പ്രസംഗത്തിൽ ഉക്രെയ്നിൽ പോരാട്ടം തുടരുന്ന മോസ്കോയ്ക്ക് അത്തരം സഹായം നൽകുന്നതിനെതിരെ ബീജിംഗിന് മുന്നറിയിപ്പ് നൽകി.  “ആക്രമണകാരിയായ റഷ്യക്ക് ആയുധങ്ങളൊന്നും നൽകരുതെന്ന്' അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. 

റഷ്യയെ ആയുധം നൽകുന്നെന്ന ആരോപണം ചൈന നിഷേധിച്ചെങ്കിലും, റഷ്യയ്ക്ക് സൈനിക സഹായം നൽകുന്നതിനുള്ള നടപടിക്ക് മുൻ കൈ എടുക്കുമെന്ന് യുഎസ് നാഷണൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ജോൺ കിർബി വെള്ളിയാഴ്ച പറഞ്ഞതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

Share this story