ഒടുവിൽ ഹോങ്കോംഗും മാസ്‌ക് നിർബന്ധം നീക്കി; നീണ്ട 945 ദിവസങ്ങൾക്ക് ശേഷം

mask

കൊവിഡിനെ തുടർന്ന് മാസ്‌ക് നിർബന്ധമാക്കിയ നിയന്ത്രണം ഹോങ്കോംഗും ഒഴിവാക്കി. നീണ്ട 945 ദിവസങ്ങൾക്ക് ശേഷമാണ് മാസ്‌ക് നിയന്ത്രണം ഹോങ്കോംഗ് നീക്കിയത്. തിരിച്ചുവരവിന്റെ ലക്ഷണമൊന്നുമില്ലാതെ ഹോങ്കോംഗ് വൈറസ് നിയന്ത്രണത്തിലാണെന്ന് ഭരണാധികാരി ജോൺ ലീ പറഞ്ഞു.

2020 ജൂലൈയിലാണ് ഹോങ്കോംഗിൽ മാസ്‌ക് നിർബന്ധമാക്കുന്നത്. മാസ്‌ക് ധരിച്ചില്ലെങ്കിൽ 5000 ഹോങ്കോംഗ് ഡോളർ വരെ പിഴ ഈടാക്കിയിരുന്നു. നിയന്ത്രണങ്ങൾ നീക്കിയതോടെ ഹോങ്കോംഗ് സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് ലീ പറഞ്ഞു.
 

Share this story