മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജാമ്യാപേക്ഷ തള്ളി: അറസ്റ്റിന് സാധ്യത

imran

പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ് (പിടിഐ) തലവനുമായ ഇമ്രാന്‍ ഖാന്റെ ജാമ്യാപേക്ഷ തീവ്രവാദ വിരുദ്ധ കോടതി തള്ളി. 

പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് പുറത്ത് പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ടാണ് ഇമ്രാന്‍ ഖാനെതിരെ കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബറില്‍ വസീറാബാദില്‍ നടന്ന റാലിക്കിടെ ഇമ്രാന്‍ ഖാന് നേരെ വധശ്രമമുണ്ടായിരുന്നു. ഇതില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരുന്നു.

തീവ്രവാദ വിരുദ്ധ കോടതി ജഡ്ജി രാജാ ജവാദ് അബ്ബാസ് ഹസ്സനാണ് ഇമ്രാന്‍ ഖാനെതിരെ വിധി പ്രസ്താവിച്ചത്. ഈ ഉത്തരവിന് പിന്നാലെ ഇമ്രാന്‍ ഖാനെ അറസ്റ്റ് ചെയ്‌തേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നിരുന്നാലും, അറസ്റ്റ് ഒഴിവാക്കാന്‍ ഇമ്രാന്‍ഖാന്  ഇസ്ലാമാബാദ് ഹൈക്കോടതിയെ സമീപിക്കാവുന്നതാണ്. പാകിസ്ഥാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ച തോഷഖാന വിധിക്കെതിരെ രാജ്യത്ത് നിരവധി പ്രതിഷേധങ്ങള്‍ പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ഒക്ടോബറിലാണ് ഇമ്രാന്‍ ഖാനെതിരെ കേസെടുത്തത്. 

Share this story