ജർമ്മനിയിൽ റെയിൽവേ സ്റ്റേഷന് സമീപം സ്ഫോടനം; രണ്ട് പേർക്ക് പരുക്ക്

ജർമിനി

ബർലിൻ: ദക്ഷിണ ജർമ്മനിയിലെ ഔഗ്സ്ബർഗ് (Augsburg) സെൻട്രൽ റെയിൽവേ സ്റ്റേഷന് സമീപമുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു. ബുധനാഴ്ച പുലർച്ചെയോടെയാണ് കെട്ടിടത്തോടു ചേർന്നുള്ള വഴിയരികിൽ അപരിചിതമായ വസ്തു സ്ഫോടനത്തോടെ പൊട്ടിത്തെറിച്ചത്. വഴിയാത്രക്കാരായ 17-ഉം 18-ഉം വയസ്സുള്ള രണ്ട് യുവാക്കൾക്കാണ് സംഭവത്തിൽ പരുക്കേറ്റതെന്ന് പോലീസ് അറിയിച്ചു.

​സ്ഫോടനത്തിന് പിന്നാലെ പരിസരത്തുനിന്ന് മറ്റൊരു സംശയാസ്പദമായ വസ്തു കൂടി കണ്ടെത്തിയതിനെ തുടർന്ന് മുൻകരുതൽ നടപടിയായി റെയിൽവേ സ്റ്റേഷനും സമീപത്തെ റോഡുകളും പോലീസ് പൂർണ്ണമായി അടച്ചുപൂട്ടി സുരക്ഷ ശക്തമാക്കി. തുടർന്ന് നടത്തിയ പരിശോധനകൾക്ക് ശേഷമാണ് തീവണ്ടി ഗതാഗതം പുനഃസ്ഥാപിച്ചത്. സംഭവത്തിൽ സുരക്ഷാ സേന അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. 

Tags

Share this story